Friday, September 11, 2009

മനസ്സാക്ഷിയോട്‌.....


കോഴിക്കോട്‌ ബീച്ച്‌
ചിരിച്ചു തുപ്പണം ചിരികൾ,
കരഞ്ഞു തള്ളണം കണ്ണീര്‌
പുഞ്ചിരികൊണ്ട്‌ കണ്ണീരൊപ്പി
ഉപ്പുള്ള കൈലേസുകൊണ്ട്‌
ചിരിമുത്തുകൾ തുടച്ച്‌
ലഹരികൾ കൊണ്ടു വിശ്പ്പടക്കി
മരിച്ചു തീർക്കണം ജീവിതം.
നടിച്ചു തുപ്പുന്ന അറപ്പുള്ള ചിരികളും
ഹൃദയത്തിൽ പിറക്കാത്ത
പിഴച്ച കണ്ണീരും
പുളിക്കുന്ന ലഹരിയും
മടുത്താൽ നിർത്തണം
ചിരിയും കണ്ണീരും കവിതയും
ജീവിതം തന്നെയും.

11 comments:

  1. ഹൃദയത്തിൽ പിറക്കാത്ത
    പിഴച്ച കണ്ണീരും
    പുളിക്കുന്ന ലഹരിയും
    മടുത്താൽ നിർത്തണം
    ചിരിയും കണ്ണീരും കവിതയും
    ജീവിതം തന്നെയും.

    ReplyDelete
  2. അതെ.അത്ര തന്നെ.അല്ല പിന്നെ..
    :)

    ReplyDelete
  3. തൊടുത്തു വിടുന്ന അമ്പുകള്‍
    മു‌ര്‍ച്ചയും ലക്ഷ്യവും ഉള്ളത് എന്നത് അഭിനന്ദനീയം
    ലജ്ജ വായിച്ചപ്പോല്‍ തന്നെ വളരെ ഇഷ്ടമായി ഈ ശൈലി.
    മനസാക്ഷിയോട് .. അതിലും നന്നായി..
    ഇനിയും നല്ല കവിതകളും ചിന്തകളും
    അമ്പുകളില്‍ നിന്ന് ഉതിരട്ടെ


    നന്മകള്‍ നേരുന്നു ആശംസകളോടേ
    മാണീക്യം

    ReplyDelete
  4. നിർത്തണം...എന്ന് ഞാനും കരുതുന്നു...

    കപടതയും അടിമത്വവും ജീവിതത്തിൽ കാണും...
    പ്രതികരിക്കരുത്...പക്ഷെ കവിത എഴുതാം...നല്ലതാ...

    ReplyDelete
  5. കണ്ണിരിന്‍ കഥകള്‍ പറയുന്ന
    സമകാലിക വിഷയങ്ങളെ കവിതയാക്കുന്ന
    സംരങിത്വതെ എതിര്‍ക്കുന്ന
    ഈ കൊച്ചു കേരളത്തിലെ
    കോഴിക്കോട് എന്ന ജില്ലയിലെ
    ഒരിക്കലും കാണാത്ത കൂട്ടുകാരന്‌
    എന്‍റെ സ്നേഹം നിറഞ്ഞ അബിവാധനങ്ങള്‍

    ReplyDelete
  6. kavitha mosamilla ketto...

    ReplyDelete
  7. മടുത്താല്‍ പിന്നെ നിര്‍ത്തണം, എല്ലാതും

    ReplyDelete
  8. ചിരിയും കണ്ണീരും കവിതയും
    ജീവിതം തന്നെയും.

    Manoharam, Ashamsakal...!!!

    ReplyDelete
  9. അഭിജിത്ത് മടിക്കുന്ന്,

    കാപ്പിലാന്‍,

    മാണിക്യം ,
    ഹരി ശങ്കരന്‍ കര്‍ത്താവ്‌ ,
    Neena Sabarish,

    zafer venjaramoodu ,
    രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
    Sureshkumar Punjhayil &
    anoni..............


    ഒരായിരം നന്ദി ..............

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ