Saturday, June 6, 2009
ലജ്ജ
സമർപ്പണം:
മലയാണ്മയിൽ വേരൂന്നി, വിശ്വമാകെ പൂത്തുനിന്ന എന്റെ പ്രിയപ്പെട്ട നീർമാതളമരത്തിന്.........................
എത്ര കണ്ണുകൾക്കു നടുവിലേക്കാണ്
നഗ്‌നരായി നമ്മെ പെറ്റിട്ടത് !
എത്ര നിഷ്കളങ്കമായാണ്
നാമന്ന് ചിരിച്ചത്, കരഞ്ഞത്....!
എത്ര സത്യസന്ധമായാണ്
നാമന്ന് വിസർജിച്ചതുപോലും..............
എത്രയോ കണ്ണുകൾക്കു നടുവിലേക്കാകും
അവസാനമായി നമ്മെ
കൊണ്ടു കിടത്തുക.
പ്രേത പരിശോധന,
പോസ്റ്റുമോർട്ടം,
വിസ്തരിച്ചുള്ള കുളി,
കേടുകളെ സുഗന്ധങ്ങളിൽ മുക്കി
യാത്രയ്കുള്ള ഒരുക്കങ്ങൾ......................
നഗ്‌നരായ്
എത്ര നിഷ്കളങ്കമായാണ്
നാമിതിനോക്കെ കിടന്നു കൊടുക്കുക...!!!!!
പിന്നെയാരാണ്
ഇടയ്കു നമ്മളെ
ലജ്ജയുടെ തുണിക്കെട്ടിൽ
പൊതിഞ്ഞു വച്ചത് ???????
Subscribe to:
Post Comments (Atom)
പിന്നെയാരാണ്
ReplyDeleteഇടയ്കു നമ്മളെ
ലജ്ജയുടെ തുണിക്കെട്ടിൽ
പൊതിഞ്ഞു വച്ചത് ???????
പിറന്ന് വീണപ്പോള്‍ തെറ്റ് ശരി എന്ന് വിവേചനമില്ല
ReplyDeleteമരിച്ചുവീഴുമ്പോഴും അതെ..
അപ്പോള്‍ പിന്നെ ലജ്ജയും ഇല്ല.
മറയ്ക്കാനൊ ഒളിക്കാനോ ഒന്നുമില്ല.
സ്വന്തം എന്നും അന്യനെന്നും ഈ രണ്ടവസ്ഥയിലും ഇല്ല.
അപ്പോള്‍ നിഷ്കളങ്കം എന്ന് പറയാം
ഇടക്കാലം അതിങ്ങനെ ഒക്കെ തന്നെ..
അതാണല്ലോ ജീവിതപ്രയാണവും .
:)നല്ല ചിന്ത!
സ്നേഹാശംസകളോടെ, മാണിക്യം
എനിക്ക് ശരിയെന്നു തോന്നുന്നത്
ReplyDeleteനിനക്ക് തെറ്റ്...
എന്റെ ലജ്ജയില്‍
നീ തുഴയെറിയുക
മറ്റൊരു കരത്താലാവും...
വിലക്കപ്പെട്ട കനികളില്‍ എന്ന് നമ്മള്‍ ആകൃഷ്ടരായോ അന്ന് നമ്മളിലെ നിഷ്കളങ്കത അവസാനിച്ചു.ജനന മരണങ്ങള്‍ക്കിടയിലെ ചെറു ജീവിതം അങ്ങനെ നമ്മള്‍ക്ക് ലജ്ജ മറയ്ക്കാനും ബലമായി നീക്കാനുമുള്ള നെട്ടോട്ടതിന്റെതായി....
ReplyDeleteനല്ല വരികള്‍....അഭിനന്ദനങ്ങള്‍....!!
ലജ്ജയുടെ തുണിക്കെട്ടിൽ
ReplyDeleteപൊതിഞ്ഞു വച്ചത് ???????
Angineyoru pothichilum kuresse nashttamakunnille...!! Nannayirikkunnu. Ashamsakal...!!!
ഈ ഭാഷ ഇഷ്ടപ്പെട്ടു...നല്ല ചിന്ത
ReplyDeleteബോധിസത്വൻ : ഇന്നു ഞാൻ നിന്റെ എല്ലാ കവിതകളും വായിച്ചു.. ഒത്തിരി ഇഷ്ടപ്പെട്ടും .. നല്ല ചിന്തകൾ, നല്ല ശൈലി.. എഴുതുക ...ഭാവുകങ്ങൾ
ReplyDeleteനാണമില്ലാതെ ജീവിക്കാൻ ശ്രമിക്കുക
ReplyDeleteഅതാണല്ലൊ ഇന്നത്തെ പുതിയ ശൈലി...
ലജ്ജിയ്ക്കാം ലജ്ജയില്ലാതെ