Sunday, January 29, 2012

അഗ്നിപുത്രൻ




തീചുണ്ടുകൾ കൊണ്ട്‌ നീയെന്നെ ചുംബിക്കുക
പ്രണയം കൊണ്ട്‌ പൊള്ളിക്കുക
കാമം കൊണ്ട്‌ ദഹിപ്പിക്കുക
ആ ഊഷമാവിൽ നാമുരുകുകയും
നാമല്ലാത്തതൊക്കെ ഉറയ്കുകയും ചെയ്യട്ടെ
നീലച്ചിറകുകളുള്ള ചിത്രശലഭങ്ങൾ
നിന്റെ തീമുടിച്ചുരുളുകളിൽ
ആ ചൂടിലും തേൻ തിരയട്ടെ
കാലുകളിലൂടെ ചുറ്റിപ്പടർന്ന്‌, ഒരു തളിർമുല്ല
നിന്റെ അരക്കെട്ടിൽ വസന്തം കാത്തു കിടക്കട്ടെ
എന്റെ അഗ്നിപർവതങ്ങൾ ഉദ്ദീപിച്ച്‌
പിറവിയുടെ താഴ്വരയിലേക്ക്‌
കത്തുന്ന ലാവയൊഴുക്കട്ടെ
അന്നേരമാ തളിർമുല്ല പൂക്കട്ടെ
തീക്കരുത്തു നിൻ ചെപ്പിൽ കുരുക്കട്ടെ

അവന്റെ കരുത്തിനായ്‌, തീ കെടുത്തി
അഗ്നി പർവ്വതങ്ങളെ ഉറങ്ങാൻ വിട്ട്‌
തണുത്ത കവിതകൾ ചൊല്ലി ഞാൻ ഷണ്ഡനായിടാം
അവനു പകർന്നിടാൻ , ചിത്രശലഭങ്ങളെപ്പായിച്ച്‌
തീമുടിചുരുളുകൾ താലോലിച്‌
നീയുള്ളിലെ തേൻകൂടു കാക്കുക

പൂത്തമുല്ലവള്ളിയും നീല ശലഭങ്ങളുമായവൻ
തീക്കരുത്തായി മണ്ണിൽ പിറക്കട്ടെ
മതിലുകൾ തകർത്തവൻ ഭൂമിയൊന്നാക്കട്ടെ
അടക്കിവെച്ചതൊക്കെയും നേടട്ടെ
എതിർത്തു നിന്നോരെ മണ്ണാക്കി മാറ്റട്ടെ
അവകാശിയായോരെ മണ്ണിൽ വാഴ്ത്തട്ടെ
തെരുവുകളിൽ നിന്നവൻ ദൈവത്തെ നേടട്ടെ
പ്രാർത്ഥനാലയങ്ങളിൽ ചെന്നു വ്യഭിചാരികളെ കാണട്ടെ
പുതിയ സമതലങ്ങളിലൊക്കെയും ചെന്നവൻ
കുന്നും വയലും വീണ്ടെടുത്തീടട്ടെ
ആണിൽ നിന്ന്‌ പെണ്ണിനേയും ,പിന്നെ
പെണ്ണിൽ നിന്ന്‌ ആണിനേയും കണ്ടെടുക്കട്ടെ
പ്രപഞ്ചമൊരൊറ്റ രാജ്യമാക്കട്ടെ
അധികാരമറിയാതെ രാജ്യം ഭരിക്കട്ടെ

പ്രിയേ...
അവന്റെ പിറവി വരെ നമുക്ക്‌
അഗ്നിപർവ്വതങ്ങളെ താലോലിച്ച്‌
നാളത്തെ ചരമവാർത്തകളെ കുറിച്ച്‌
വൃഥാ പന്തയം വെച്ച്‌
പദപ്രശ്നങ്ങൾ പൂരിപ്പിച്ച്‌ സമയം കൊല്ലാം.

6 comments:

  1. പ്രിയേ...
    അവന്റെ പിറവി വരെ നമുക്ക്‌
    അഗ്നിപർവ്വതങ്ങളെ താലോലിച്ച്‌
    നാളത്തെ ചരമവാർത്തകളെ കുറിച്ച്‌
    വൃഥാ പന്തയം വെച്ച്‌
    പദപ്രശ്നങ്ങൾ പൂരിപ്പിച്ച്‌ സമയം കൊല്ലാം.

    ReplyDelete
  2. പൂത്തമുല്ലവള്ളിയും നീല ശലഭങ്ങളുമായവൻ
    തീക്കരുത്തായി മണ്ണിൽ പിറക്കട്ടെ
    മതിലുകൾ തകർത്തവൻ ഭൂമിയൊന്നാക്കട്ടെ
    അടക്കിവെച്ചതൊക്കെയും നേടട്ടെ
    എതിർത്തു നിന്നോരെ മണ്ണാക്കി മാറ്റട്ടെ
    അവകാശിയായോരെ മണ്ണിൽ വാഴ്ത്തട്ടെ
    തെരുവുകളിൽ നിന്നവൻ ദൈവത്തെ നേടട്ടെ
    പ്രാർത്ഥനാലയങ്ങളിൽ ചെന്നു വ്യഭിചാരികളെ കാണട്ടെ
    പുതിയ സമതലങ്ങളിലൊക്കെയും ചെന്നവൻ
    കുന്നും വയലും വീണ്ടെടുത്തീടട്ടെ
    ആണിൽ നിന്ന്‌ പെണ്ണിനേയും ,പിന്നെ
    പെണ്ണിൽ നിന്ന്‌ ആണിനേയും കണ്ടെടുക്കട്ടെ
    പ്രപഞ്ചമൊരൊറ്റ രാജ്യമാക്കട്ടെ
    അധികാരമറിയാതെ രാജ്യം ഭരിക്കട്ടെ

    ഇത്രയും ഭാഗം കൊള്ളില്ല ........... ബാക്കിയൊക്കെ തകര്‍ത്തു...

    ReplyDelete
  3. എഴുത്ത് തുടരട്ടെ ........ അഭിനന്ദനങ്ങള്‍..............

    ReplyDelete
  4. എഴുത്തില്‍ സജീവമാകട്ടെ..... എല്ലാ കവിതയും വായിച്ചിട്ടുണ്ട് ..........രണ്ടു തുള്ളികള്‍,നാറ്റം,രസതന്ത്രം, പോളിനോമിയൽ
    ഈ കവിതകള്‍ വളരെ ഇഷ്ടമായി...രണ്ടു മാലാഖമാർ എന്ന കവിതയിലെ മാലാഖമാര്‍ ആരെന്നു മനസിലായെങ്കില്‍ കുറേക്കൂടി ആസ്വാദ്യമായേനെ... പ്രതീകാത്മകമായ്‌ എഴുതിയതാണെന്ന് കരുതുന്നു .....

    ReplyDelete
  5. :) nannaayittind....

    ReplyDelete
  6. superb maashe......

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ