ജനിതക സ്മൃതികളിലെവിടെയോ
ഒരു
കാടുജീവിതം ഉറഞ്ഞു കിടക്കുന്നതു കൊണ്ടാവും
നമുക്കീ ക്ലോസറ്റിലിരിക്കുമ്പോളേറെ
മർദ്ദം കൊടുക്കേണ്ടിവരുന്നത്
അല്ലെങ്കിൽ പിന്നെ
കാക്കയേയൊ പൂച്ചയേയൊ പോലെ
പറക്കുന്നതിനിടയിലോ, ഓടുന്നതിനിടയിലോ
ഇര തേടുന്ന കൺകൂർപ്പിലോ,
പമ്മിപ്പതിഞ്ഞ പഞ്ഞിനടത്തത്തിനിടയിലോ
ശടേന്ന് തൂറി
പണി തൂടർന്നേനെ നമ്മൾ.
സ്ലേറ്റും പെൻസിലും , കുട്ടിയും കോലും
പ്ലാവിലക്കുമ്പിളിൽ കുടിച്ച കഞ്ഞിയും
വയലും വീടും ആകാശവാണിയും
വാടക സൈക്കിളും
അരങ്ങും കെടിയും
നാടകവണ്ടിയും
നക്സലും ബലൂണും
പൂരവും
പൊട്ടാത്ത അമിട്ടും
അങ്ങനെയെന്തൊക്കെയോ ......
ഇപ്പൊഴും ദഹിക്കാതിരിക്കുന്നത് കൊണ്ടാവും
ലെയ്സും ഫ്രൂട്ടിയും
സ്പില്ബർഗ്ഗും ഫെയ്സ്ബുക്കും
മാളിലെ തണുപ്പും ചിരികളും
അങ്ങനെയെന്തൊക്കെയോ തൂറി
ഫ്ലഷ് ചെയ്യുമ്പോഴും
ഇനിയുമുണ്ടല്ലോ എന്ന ശങ്ക
ബാക്കിയാവുന്നത്
അങ്ങനെയെന്തൊക്കെയോ ......
ReplyDeleteഇപ്പൊഴും ദഹിക്കാതിരിക്കുന്നത് കൊണ്ടാവും
തകര്‍ത്തു....
ReplyDeleteപട്ടിയും, പൂച്ചയുമൊക്കെ മനുഷ്യരേക്കാള്‍ ശ്രദ്ധകൊടുക്കുന്ന
ReplyDeleteകാര്യമാണ് തൂറ്റല്‍... പക്ഷികളും പറന്നുയരാനെടുക്കുന്ന മൂച്ചില്‍
തന്നെയാണ് കാര്യം സാധിക്കുക... ഈ ധര്‍മ്മത്തിനു
ശ്വാസഗതിയിലെ നിയന്ത്രണം എല്ലാറ്റിനും ആവശ്യമാണ്..
മനുഷ്യനില്‍ ദഹിക്കാതെ കിടക്കുന്ന- ബാക്കി ഐറ്റങ്ങള്‍ ഓക്കെ...:)
haha..kollam..:)
ReplyDelete