Sunday, November 28, 2010

മീനും മീൻകാരനും

നിരവധി ഓട്ടകൾ കൂട്ടിത്തുന്നിയാണ്‌


ഞാൻ നിനക്കായ്‌ വലയൊരുക്കിയത്‌

ഓരോ ഓട്ടയും നിനക്ക്‌

വേലിക്കെട്ടിനപ്പുറത്തുള്ള,

എന്റെ മിഴിവാർന്ന അക്വേറിയത്തിലേക്ക്‌

തുറക്കുന്ന

പഴുതുകളായിരുന്നു.

ഒരിക്കൽ ഒരു പഴുതിലൂടെ

എന്റെ കാഴ്ചകളിലേക്കു തുഴഞ്ഞ്‌

ചിറകകളുടക്കി, ചെതുമ്പലുകളടർന്ന്

വലക്കണ്ണികളൊന്നിൽ

കുരുങ്ങി നിന്നപ്പോഴും

നിന്റെ ഹൃദയത്തിൽ

എന്റെ മിഴിവാർന്ന അക്വേറിയം തന്നെ

അല്ലെങ്കിലെന്തിനാണ്‌

നൊന്തിട്ടും തളർന്നിട്ടും

വീണ്ടും വീണ്ടും തുഴഞ്ഞ്‌ നീ

കുരുക്കിന്റെ സങ്കീർണ്ണതയിൽ

അന്ത്യശ്വാസം വലിച്ചത്‌?

കുരുക്കഴിച്ച്‌

കുട്ടയിലാക്കി നിന്നെ

തെരുവിലൂടെ കൊണ്ടുപോകുമ്പോൾ

അതുവരെ നമ്മെ ഒന്നിച്ചു കണ്ട

ആരും വിശ്വസിച്ചേക്കില്ല,

ഞാനും നീയും

മീനും മീൻകാരനുമാണെന്ന്.

6 comments:

  1. ഓരോ ഓട്ടയും നിനക്ക്‌

    വേലിക്കെട്ടിനപ്പുറത്തുള്ള,

    എന്റെ മിഴിവാർന്ന അക്വേറിയത്തിലേക്ക്‌

    തുറക്കുന്ന

    പഴുതുകളായിരുന്നു.
    ...........
    nalla chintha........aashamsakal suhruthe

    ReplyDelete
  2. കുരുക്കഴിച്ച്‌

    കുട്ടയിലാക്കി നിന്നെ

    തെരുവിലൂടെ കൊണ്ടുപോകുമ്പോൾ

    അതുവരെ നമ്മെ ഒന്നിച്ചു കണ്ട

    ആരും വിശ്വസിച്ചേക്കില്ല,

    ഞാനും നീയും

    മീനും മീൻകാരനുമാണെന്ന്.........

    ReplyDelete
  3. ഒരിക്കൽ ഒരു പഴുതിലൂടെ

    എന്റെ കാഴ്ചകളിലേക്കു തുഴഞ്ഞ്‌

    ചിറകകളുടക്കി, ചെതുമ്പലുകളടർന്ന്

    വലക്കണ്ണികളൊന്നിൽ

    കുരുങ്ങി നിന്നപ്പോഴും

    നിന്റെ ഹൃദയത്തിൽ

    എന്റെ മിഴിവാർന്ന അക്വേറിയം തന്നെ

    അല്ലെങ്കിലെന്തിനാണ്‌

    നൊന്തിട്ടും തളർന്നിട്ടും

    വീണ്ടും വീണ്ടും തുഴഞ്ഞ്‌ നീ

    കുരുക്കിന്റെ സങ്കീർണ്ണതയിൽ

    അന്ത്യശ്വാസം വലിച്ചത്‌?

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ