Sunday, September 5, 2010

ഊഴം


ഏതെങ്കിലുമൊരു തെരുവില്‍
വീണൊടുങ്ങാനുള്ളതാണ് നീയും,
എന്നോര്‍മ്മിപ്പിച്ച്
ഒരാളിന്ന്
മുന്നില്‍ , കവലയില്‍ കുഴഞ്ഞു വീണു .
ഇതുതന്നെ ഓര്‍ത്തിട്ടാവണം
ഓടിക്കൂടിയ മനുഷ്യരൊക്കെയും
ഏറെ നിസ്സംഗതയോടെ
പോലീസിനെയും കാത്ത്
മിണ്ടാതെ നിന്നത് .

6 comments:

  1. ഇതുതന്നെ ഓര്‍ത്തിട്ടാവണം
    ഓടിക്കൂടിയ മനുഷ്യരൊക്കെയും
    ഏറെ നിസ്സംഗതയോടെ
    പോലീസിനെയും കാത്ത്
    മിണ്ടാതെ നിന്നത് .

    ReplyDelete
  2. ithu orthaaNu njanum ithu vaayuikkunnath...

    ReplyDelete
  3. മിണ്ടാതെ..മിണ്ടാതെ..
    ഇനിയുള്ള കാലം ഒന്നും മിണ്ടാതെ..!!

    ReplyDelete
  4. ആരുമത് മൊബൈലിൽ പകർത്തിയില്ല?

    ReplyDelete
  5. ESWARANU PATTIYA ABADHANGALANO NAMMAL???

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ