Saturday, July 3, 2010

രണ്ട് മൈക്രോ കഥകള്‍



ആദ്യമായി കവിതയല്ലാത്ത ഒന്ന് ഇവിടെ പോസ്റ്റുന്നു , ഇത്തിരി കവിതയുണ്ടെന്ന വിശ്വാസത്തോടെ.........



ഭ്രാന്തന്‍


അപ്പോം ചുട്ടു ,അടേം ചുട്ടു ,എലേം വാട്ടി അമ്മാത്തെ വീട്ടിലേക്ക് അങ്ങനയങ്ങനെ ........."അമ്മ ഉണ്ണിക്കുട്ടനെ ഇക്കിളിയിട്ടു.പൌടരിട്ടു മുടിചീകി ഗോപിക്കുറി തൊട്ട ഉണ്ണിക്കുട്ടന്‍ ആര്‍ത്തു ചിരിച്ചു
"ഉണ്ണിയെപ്പോഴും ചിരിചോണ്ടിരിക്കണം" അമ്മ അവനെ മടിയിലിരുത്തി പറഞ്ഞു . പിന്നീടൊരിക്കല്‍ ഉമ്മറക്കോലായില്‍ നിലവിളക്കിനരികില് ഉറങ്ങിക്കിടക്കുമ്പോഴും അമ്മയുടെ മുഖം അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത് .
അപ്പോഴൊന്നു ആര്‍ത്തു ചിരിച്ചതിനാണ് ഇവരെന്നെ ..........................



പ്രണയം


അവര്‍ രണ്ടു ഫെയ്ക്കുകള്‍ .അവന്‍ കീ ബോര്‍ഡിലൂടെ അവളെ ചുംബിച്ചു .ആ ചൂടില്‍ പ്രണയത്തിന്റെ ആകാശങ്ങളിലേക്ക് നീരാവിയായി അവള്‍ ഉയര്ന്നുപോയി . കീ ബോര്‍ഡിലൂടെ തന്നെ ...അവന്റെ കാതില്‍ അവള്‍ മന്ത്രിച്ചു "ഞാന്‍ നിന്നെ അറിയുന്നു നീ എന്നെയും "
അവന്‍ ചിരിച്ചു കീ ബോര്‍ഡിലൂടെ ....മുന്തിരിക്കുലകളില്‍ തേന്‍ നുകര്‍ന്ന്‍ ,മഞ്ഞില്‍ പുണര്‍ന്നു
പൂമ്പാറ്റകളെ പോലെ അവര്‍ സൈന്‍ ഔട്ട്‌ ചെയ്തു പോയി .പിറ്റേന്നും പതിവുപോലെ ഒരേ ബസ്സ്‌ സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ്‌ കാത്തു നിന്നു.

11 comments:

  1. പിറ്റേന്നും പതിവുപോലെ ഒരേ ബസ്സ്‌ സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ്‌ കാത്തു നിന്നു.

    ReplyDelete
  2. 

    
    
    •
    
    •
    •
    
    •
    
    
    •
    •
    
    

    
    •
    
    
    
    
    
    •
    
    
    •
    
    •

    
    
    
    
    
    
    

    
    
    
    
    
    •
    

    


    Burns ’92

    ReplyDelete
  3. nalla kathakal..

    ReplyDelete
  4. ഉമേഷ്‌ , anoni........ നന്ദി .

    burns...ഈ കമന്റ് വായിക്കാന്‍ പറ്റുന്നില്ല

    ReplyDelete
  5. പിറ്റേന്നും പതിവുപോലെ ഒരേ ബസ്സ്‌ സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ്‌ കാത്തു നിന്നു.

    rassaayittind..:)

    ReplyDelete
  6. Internet pranayavum lokathinte branthum ishttappettu... :))
    Sorry malayalam font entho prasnamundakkunnu, athanu manglishil commentunnathu.

    ReplyDelete
  7. ബോധി നമ്മളും ഇതേപോലെ നിന്നിരിക്കാം.
    എനിക്ക് കരച്ചിൽ വരുന്നു

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ