Saturday, June 26, 2010

രണ്ടു മാലാഖമാർ




ഒരിക്കൽ
ഒരമേരിക്കൻ മാലാഖ
ഇന്ത്യൻ തെരുവുരാത്രികളൊന്നിൽ
പറന്നിറങ്ങി .
തെരുവിൽ
ബീജങ്ങൾക്കും ഭ്രൂണങ്ങൾക്കുമിടയിൽ
ഒരിന്ത്യൻ മാലാഖ
തളർന്നുകിടക്കുന്നുണ്ടായിരുന്നു.
മുലകളിൽ, ചുണ്ടിൽ
രക്തം കല്ലിച്ചു കിടന്നു.
തന്റെ വെള്ളിനൂലുടുപ്പ്‌
അവളെയുടുപ്പിച്ച്‌
മൃദുവായ്‌ തലോടി
രാവുണരും മുൻപേ
അമേരിക്കൻ മാലാഖ
ഒരു പ്ലേ ബോയ്‌ മാഗസിന്റെ
കവറിലേക്ക്‌ പറന്നുപോയി.

6 comments:

  1. തന്റെ വെള്ളിനൂലുടുപ്പ്‌
    അവളെയുടുപ്പിച്ച്‌
    മൃദുവായ്‌ തലോടി
    രാവുണരും മുൻപേ
    അമേരിക്കൻ മാലാഖ
    ഒരു പ്ലേ ബോയ്‌ മാഗസിന്റെ
    കവറിലേക്ക്‌ പറന്നുപോയി.

    ReplyDelete
  2. :-(

    ആശംസകള്‍ മാഷെ

    ReplyDelete
  3. അമേരിക്കൻ മാലാഖ
    ഒരു പ്ലേ ബോയ്‌ മാഗസിന്റെ
    കവറിലേക്ക്‌ പറന്നുപോയി. .....????????????????!!!!!!!!!

    ReplyDelete
  4. veritta chinda..:)

    ReplyDelete
  5. ഒന്നുമില്ലാത്ത കുറച്ചു വരികള്‍.
    ആശംസകള്‍.

    ReplyDelete
  6. പലതും ഉദ്ദേശിച്ചിരുന്നു............. പോട്ടെ .......സാരല്യ ........

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ