Friday, May 21, 2010

തണല് കൊല്ലുന്നവരോട്...


(സമകാലീന വിമര്‍ശകരോട് ഒരു കമ്മ്യുണിസ്റ്റ് )
ഭൂമിയുടെ ഹൃദയംവരെ വേരോടി
ആകാശം നിറയെ പച്ചപ്പ്‌ വിരിച്ച വന്മരം.
ഉണങ്ങിയ ചില്ലകള്‍ ഒടിചിടുന്നതിനു പകരം
നിങ്ങള്‍ മഴു രാകി മിനുക്കുന്നതെന്തിന് ?
കൂലികിട്ടിയ വിശപ്പും ചുമന്ന്
തളര്‍ന്നു വന്ന പഥികനെ
തണല്‍മെത്ത വിരിച്ചു കിടത്തി
ഉണരൂ....ഉണരൂ.....എന്ന് കാതില്‍
താരാട്ട് പാടിയ പൂമരം ,
തണലുപിടിക്കുന്ന ഇലക്കുടകള്‍
ഈറന്‍ നിലാവിനും
കുട പിടിക്കേണ്ടിവരുമെന്നത്
നിങ്ങള്‍ മറന്നുകളയുന്നതെന്തിന് ?
നിങ്ങള്‍ക്കു മുറിക്കാം ,
കവിതകൊണ്ടും കണ്ണീരുകൊണ്ടും
നനയേകിയ ,
ജീവിതം ജ്വലിപ്പിച്ചു വെണ്ണീറിട്ട
എത്രയോ പഥികരുടെ
ഹൃദയത്തില്‍ ചെന്നുചേരുന്ന വേരുകളെ
നിങ്ങള്‍ക്കു നിര്‍ജീവമാക്കാം......
പക്ഷേ,
മുള്ളല്ലാത്ത , മുരിക്കല്ലാത്ത ,
കാഞ്ഞിരക്കൈപ്പില്ലാത്ത
ഒരു തൈ നിങ്ങള്‍ നടണം,
രക്തം കൊണ്ട് നനക്കണം ,
തണല്‍ക്കുടകള്‍ വിടര്‍ത്തും വരെ
വെയിലില്‍ പൊള്ളണം ,
കളകള്‍ നുള്ളണം ,
വിശപ്പും വിപ്ലവവും പ്രണയവും
കവിതയില്‍ ചാലിച്ചുതളിക്കണം...........
എങ്കിലുമതില്‍
വലിയൊരു തെറ്റുണ്ട് സുഹൃത്തേ
ചരിത്രത്തിന്റെ വലിയൊരു കഷ്ണത്തെ
വിറകാക്കുന്നതില്‍,
അര്‍ത്ഥങ്ങള്‍ തിരഞ്ഞ ജീവിതങ്ങളെ
നിരര്‍ത്ഥകമാക്കുന്നതില്‍ .......

7 comments:

  1. തണലുപിടിക്കുന്ന ഇലക്കുടകള്‍
    ഈറന്‍ നിലാവിനും
    കുട പിടിക്കേണ്ടിവരുമെന്നത്
    മറന്നുകളയുന്നതെന്തിന് ?

    ReplyDelete
  2. മരത്തില്‍ കേടുവന്ന ഭാഗമോ കൊമ്പോ ആ കേടു മറ്റു ഭാഗത്ത് പടരാതിരിക്കാന്‍ അറ്റ കൈക്ക് വേണമെങ്കില്‍ മുറിച്ചു കളയാം..പക്ഷെ എന്ത് കാരണം പറഞ്ഞായാലും മരം മുറിക്കുന്നത് ആര്‍ക്കും നല്ലതല്ല. നട്ടവര്‍ നമ്മള്‍ അല്ലെങ്കിലും കുറച്ചു വെള്ളം, വിയര്‍പ്പ്, ചോര, സ്വജീവിതം ഒക്കെ ആ മരത്തിനു വേണ്ടി നല്‍കിയവര്‍, അതിന്റെ തണല് പറ്റി നിന്നിട്ടുള്ളവര്‍ എന്ന നിലക്ക് അത് സംരക്ഷിക്കാന്‍ നമുക്കും ബാധ്യതയുണ്ട്. ഈ കവിത ഒരു സന്ദേശം ആകട്ടെ.....ലാല്‍ സലാം...!

    ReplyDelete
  3. ponnu kaaykkunna maramaayaalum purakku chaanjaal vettanamennaa..pazhamakkaaru paryunne.....

    ReplyDelete
  4. maram jeernichu kazhinjal vettikalayunnathu thanne uththamam. mattoru maram valarnnu varathirikkayilla. ekkaalavum orumaram thanne venamennenthinithra zadtyam. nuuru puukkal viriyatte ennalle...

    ReplyDelete
  5. ഇതിനുള്ള മറുപടിയാണ് കവിതയിലുള്ളത് , ഇവിടെ ഈ ചോദ്യം അപ്രസക്തമാണ്

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ