Sunday, May 2, 2010

രണ്ട്‌ തുള്ളികൾ


മഴ തോര്‍ന്നു കടലേ......... നീയിനി കളിക്കാന്‍ വാ.............



മഴത്തുള്ളി

ഒന്നുമല്ലെന്ന തോന്നലായിരുന്നു
മഴത്തുള്ളിക്ക്‌
പുല്ലെണ്ണച്ചെടിയുടെ വേരറ്റത്തുനിന്ന്‌
കണ്ണിഴകളിലേക്കാണ്‌ കുട്ടി,
തുള്ളിയുടെ നനവെഴുതിയത്‌
ഉള്ളു കുളിർത്ത്‌ അവൻ പറഞ്ഞു;
"നീ മഴക്കാലമാണ്‌"
അവൾ ചിരിച്ചു.

കണ്ണീർത്തുള്ളി

ചിരിക്കുന്ന മഴത്തുള്ളികൾക്കിടയിലേക്ക്‌
ദുഃഖത്തിന്റെ അണപൊട്ടി
ഒരു കണ്ണീർത്തുള്ളി വീണു
മഴത്തുള്ളി കുശുമ്പു പറഞ്ഞു
ഞാൻ പാവം പുഴത്തുള്ളി,
നീ കടൽത്തുള്ളിയല്ലേ................
കണ്ണീർത്തുള്ളി ചിരിച്ചു.

8 comments:

  1. ഞാൻ പാവം പുഴത്തുള്ളി,
    നീ കടൽത്തുള്ളിയല്ലേ................

    ReplyDelete
  2. uppu ruchichu.
    nannayirikkunnu tto.

    ReplyDelete
  3. മഴക്കാലം ആകുന്ന മഴത്തുള്ളിയും കടല്‍ ആയിത്തീരുന്ന കണ്ണുനീര്‍ത്തുള്ളിയും......രണ്ടും നന്നായിട്ടുണ്ട്...നല്ല അനുഭവം...അഭിനന്ദനങ്ങള്‍...!

    ReplyDelete
  4. mazhathulliye enikkishtapettu..

    ReplyDelete
  5. നന്നായിട്ടുണ്ട്...

    ReplyDelete
  6. മഴയെ അറിയാന്‍ കഴിഞ്ഞിരുന്ന കുട്ടിക്കാലത്തേക്ക്‌ , കണ്ണീര്‍ത്തുള്ളിയെ കൊണ്ട്‌ തുടങ്ങിയ കൌമാരത്തിലേക്ക്‌, കൂട്ടിക്കൊണ്ട്‌ പോവന്‍ കഴിയുന്നു ഈ തുള്ളികള്‍ക്ക്‌ . നന്നായിരിക്കുന്നു..പിയെമ്മേ..

    ReplyDelete
  7. തുള്ളികളാലീ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു

    അവയുടെ വേഴ്ചകളാലും...

    ലളിതം മനോഹരം

    ReplyDelete
  8. നന്ദി എല്ലാവര്ക്കും

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ