Tuesday, January 5, 2010

നാറ്റം

സഹനത്തിന്റെ കെട്ടുകൾ തകർത്ത്‌
വീണ്ടും വീണ്ടും
തുളഞ്ഞുകയറുകയാണ്‌
നാറ്റം
ഓടയിലും ചേരിയിലും
നെല്ലിനും പതിരിനും
വേശ്യക്കും പ്രണയിനിക്കും
പൂവിനും തളിരിനും
ജിബ്രാനും അയ്യപ്പനും
ചിരിക്കും കണ്ണീരിനും
ഒരേ നാറ്റം...............
സ്വപ്നങ്ങൽ കൊണ്ട്‌
സുഗന്ധം വിതറി നോക്കി,
നന്മ കൊണ്ട്‌ ചിരിച്ചു നോക്കി
നിസ്സംഗനായിരുന്നു നോക്കി....
എന്നിട്ടും നാറ്റം
സഹികെട്ടൊടുവിൽ
മൂക്കുപൊത്തിയിട്ടും..................
അയ്യോ
എന്റെ മൂക്കു ചീഞ്ഞതാണ്‌

5 comments:

  1. എല്ലാം സുന്ദരം
    എന്നിട്ടും നാറ്റം
    അപ്പൊ നമ്മുടെ മൂക്കിനല്ലേ കുഴപ്പം?

    ReplyDelete
  2. athe theerchayaayum...
    manamethaayaalum mookku nannaayaal mathi...hehe..

    ReplyDelete
  3. ellavarkkum eppozhum jaladoshamaayirikkatte!!!

    ReplyDelete
  4. ഞാനറിഞ്ഞതെന്നെ തന്നെ

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ