Friday, November 27, 2009

മഗ്ദലനയോട്‌


ചിത്രത്തിനു പിന്നിൽ നിന്ന് കുഞ്ഞാടുകളെ വഴിയറ്റത്തെ
തീക്ഷ്ണമായ സത്യത്തിലേക്ക്‌നയിക്കുന്നതാരാണ്‌?



മഗ്ദലനാ.................
പ്രിയപ്പെട്ടവളെ....
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌
കാമം പുകച്ചു വലിച്ച്‌
ചുണ്ടു കറുത്തവളേ,
മഗ്ദലനാ................,
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌?

ചമയമിട്ട, എന്റെ
പഴകിയ മാം സം
ലഹരിയുള്ള എന്റെ രക്തം
എന്റെ പാപത്തിന്റെ
നേർ പാതി.

രതി കുടിച്ചു മദിച്ച്‌
കരളു തകർന്നവളേ
മഗ്ദലനാ..............
മാറ്റുള്ള നിന്റെ ചിരിക്ക്‌
നീയെന്തിന്‌
അഭിസാരികയുടെ
വിലയിടുന്നു.....?
തീക്ഷ്ണമായ കണ്ണീര്‌
നീയെന്തിന്‌,തെരുവിന്റെ
തുപ്പലിൽ വീഴ്ത്തുന്നു...?
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......
കാമാതുരതയുടെ നഖക്ഷതങ്ങൾ
വ്രണമായി നോവുന്നോളേ,
മഗ്ദലനാ..............
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......


എന്റെ ചിരിക്കും കണ്ണീരിനും
വ്രണശാന്തിക്കും വേണ്ടി
ഞാനെന്റെ പശ്ചാതാപം
നിനക്കു നേദിക്കട്ടെ...........
പകരം നീയെനിക്കെന്റെ
പാപത്തിൻ ശമ്പളം തരിക.


പശ്ചാതാപം സത്യമെങ്കിൽ
പാപത്തിന്റെ ശമ്പളം
ഹൃദയത്തിൽ നോവിന്റെ
മുള്ളു പൂക്കളായ്‌ വിരിയും.
ഉള്ളും പുറവും മുള്ളുകൊണ്ടവളേ
മഗ്ദലനാ............
നിന്റെ പാപങ്ങൾ നീ മറക്കുക....

ദൈവമേ.........................

മഗ്ദലനാ..............
പ്രിയപ്പെട്ടവളേ .............
നീയെങ്കിലും വിശ്വസിക്കുമോ
ഞാനൊരു മനുഷ്യനാണെന്ന്.....
എന്റെയുള്ളിൽ
എപ്പൊഴും പൊട്ടാവുന്ന
ഒരു ഹൃദയമുണ്ടെന്ന്.........
നീയെങ്കിലും................

9 comments:

  1. മഗ്ദലനാ..............
    നീ വിശക്കാതെ ഭക്ഷിക്കുന്നു
    ദാഹിക്കാതെ കുടിക്കുന്നു......

    ReplyDelete
  2. എന്റെ ചിരിക്കും കണ്ണീരിനും
    വ്രണശാന്തിക്കും വേണ്ടി
    ഞാനെന്റെ പശ്ചാതാപം
    നിനക്കു നേദിക്കട്ടെ...........
    പകരം നീയെനിക്കെന്റെ
    പാപത്തിൻ ശമ്പളം തരിക.

    ithine prashamsikkan enikku vaakkukal illya....
    oru pakshe magdalana polum ee kavitha kalkkumbol santhoshikkum..
    asaadyam!!!

    ReplyDelete
  3. മഗ്ദലനാ..............
    നീ വിശക്കാതെ ഭക്ഷിക്കുന്നു
    ദാഹിക്കാതെ കുടിക്കുന്നു......


    gr8!!!!!!!!!

    ReplyDelete
  4. നന്നായി
    ആഴമുള്ള രചന

    പക്ഷെ, ഒന്ന്
    മുകളില്‍ കൊടുത്ത ചിത്രം യോജിക്കുന്നതായി തോന്നുന്നില്ല

    ഇനിയും വരട്ടെ, കരുത്തുറ്റ കവിതകള്‍
    ആശംസകള്‍

    ReplyDelete
  5. നന്നായി ഈ ശൈലി.
    രണ്ട് പേരുള്ള സംഭാഷണമായൊഴുകുന്ന കവിതയില്‍ വികാരങ്ങളുടെ തീക്ഷണത വ്യക്തമാണ്.
    “കാമം പുകച്ചു വലിച്ച്‌
    ചുണ്ടു കറുത്തവളേ,“,
    “തീക്ഷ്ണമായ കണ്ണീര്‌
    നീയെന്തിന്‌,തെരുവിന്റെ
    തുപ്പലിൽ വീഴ്ത്തുന്നു...?“

    പ്രയോഗങ്ങള്‍ അസാധ്യമാണ്..
    വികാരതീവ്രതയോടെ എഴുതുക കൂടുതല്‍..ഭാവുകങ്ങള്‍ സഖാവേ.

    ReplyDelete
  6. പ്രിയ കണ്ണുകൾ,
    ഈ ഫോട്ടോ ചേർത്തപ്പോൾ ഞാൻ മനസ്സിൽ കരുത്തിയ അർത്ഥം അടിക്കുറിപ്പിൽ ചേർത്തിട്ടുണ്ട്‌. വായിക്കുമല്ലോ......

    ReplyDelete
  7. അവളൂടെ കഠിനമായ പാപങ്ങളെ കഴുകി വൃത്തിയാക്കുവാനായി അവൻ സഹായിച്ചു. അതു ദൈവീകമാകണമെന്നില്ല, മനുഷ്യനെന്ന നിലയിലാണവത് ചെയ്തത് എന്ന് പുരോഗമനക്കാർ എന്ന നിലയിലയിൽ വിസ്വസിക്കാം. എന്തായാലും അവൻ ഗുണമുള്ള ഒരുവനല്ലോ. പാപങ്ങളെ പറ്റിയും പശ്ചാതാപത്തെ പറ്റിയും എത്ര ബോധമുള്ളവൻ അവസാനം വിലപിക്കുന്നത് എന്തിനെന്ന് മനസിലായില്ല. അത്ര നേരവും പാപിനിയായിരുന്നവളോട് അവനെന്തിനു കേഴണം. അതു മോശമല്ലേ സാബ്...............

    ReplyDelete
  8. Could not find the relationship between the pic and poem.pinne, entha koorampum ampum thammil vyathyasam?

    ReplyDelete
  9. വിശപ്പ്
    പാപത്തറയിലേക്കുള്ള വഴിയതായിരിക്കണം

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ