Monday, April 13, 2009

അന്നത്തെക്കുറിച്ച്‌............

1.
എന്റെ വേദനകളിലേക്കിറങ്ങിച്ചെന്ന്
സിരകളിൽ
ഊർജമായ്‌ പടർന്നുകയറി
ഒടുവിൽ
ഞാനാവുകയായിരുന്നു.......... നീ

2.
വറുതിയുടെ പകലുറക്കങ്ങളിൽ
ഒരു കുമ്പിൾ തുമ്പപ്പൂവായ്‌
സ്വപ്നങ്ങളിൽ വിരിയാനും,
സമൃദ്ധിയുടെ അടുക്കളപ്പുറങ്ങളിൽ
ചെമ്പിലിരുന്ന് ചീയാനും
നിന്നെ
ദുസ്സ്വഭാവം പഠിപ്പിച്ചുവിട്ടത്‌
ആരാണ്‌?
3.
നീയെത്ര നോവിൽ വെന്താണ്‌
എന്റെ നോവടക്കുന്നത്‌.................

4.
നീയായിരുന്നു സർവ്വവും
ഇളം നാവിലേക്ക്‌
ചുരത്തപ്പെട്ട മുലപ്പാൽ,
ഞാനാവാൻ വിധിക്കപ്പെട്ട
എന്റെ ഇര,
ഞാൻ ആക്കപ്പെട്ടതൊക്കെയും
നീയായിരുന്നു.
എല്ലാറ്റിനുമൊടുവിൽ
നീയായിത്തീരട്ടെ.........ഞാനും.

10 comments:

  1. നീയെത്ര നോവിൽ വെന്താണ്‌
    എന്റെ നോവടക്കുന്നത്‌.................

    ReplyDelete
  2. its so nice

    അമ്മ പോലെ അന്നവും ,അന്നം തേടി നമ്മളും

    ReplyDelete
  3. ബോധി, എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി...കൂടുതല്‍ എന്ത് പറയാന്‍...

    ReplyDelete
  4. ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാ അന്നപൂര്‍ണ്ണേശ്വരി...

    ReplyDelete
  5. നീയെത്ര നോവിൽ വെന്താണ്‌
    എന്റെ നോവടക്കുന്നത്‌.................
    Theerthum Shariyanu... Nannayirikkunnu... Ashamsakal...!!!

    ReplyDelete
  6. നന്ദി ........എല്ലാവര്ക്കും

    ReplyDelete
  7. നല്ലൊരു കവിയിലേക്ക് തുളഞ്ഞുകയറാനായതില് സന്തോഷം......നല്ലകവിതകള്....ഇനിയുംവരാം.....

    ReplyDelete
  8. valare nannayittund ee kavitha.......

    ReplyDelete
  9. bhayangara magnetic power ulla kavitha...
    nalla feel ind...

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ