വായ്കീറിയലറിക്കൊണ്ടായിരുന്നു
ഞാനിവിടേക്ക് വന്നത്!
പിന്നീടെപ്പഴോ ഞാൻ ചിരിച്ചു
ചിരിക്കുന്ന എന്റെ-
പുറത്ത് പതുക്കെ തട്ടിക്കൊണ്ട്
അമ്മ, എന്റെ ചിരിയുടെ
രസതന്ത്രത്തിലേക്കു കടന്നു.
അച്ഛന്റെ ചിരിയെന്ന് അമ്മ!
അപ്പൂപ്പന്റേതെന്ന് അമ്മൂമ്മ !
ചിരിച്ചതെന്തിനെന്നറിയാതെ ഞാൻ!
പിന്നൊരിക്കൽ..................................
മോഷണക്കുറ്റത്തിന്,
ബെഞ്ചിൽ കയറ്റിനിർത്തപ്പെട്ട എന്നോട്
നിനക്കൊരു കള്ളച്ചിരിയുണ്ടെന്ന് സാർ !
ചിരിയുടെ ലക്ഷണം വച്ചെനിക്ക്
രണ്ടടി ശിക്ഷ വിധിച്ചു.
ഞാനൊരിക്കൽ ചിരിക്കുന്ന ഹിറ്റ്‌ലറെ കണ്ടു
അത് കൊലച്ചിരിയായിരുന്നെന്ന്
അടിക്കുറിപ്പുണ്ടായിരുന്നു
പക്ഷെ, ആ ചിരിയിൽ
എന്റെ ചിരി കണ്ടെത്തിയ ഞാൻ
ഞെട്ടലോടെ താളുകൾ മറച്ചു.
തന്റെ ഹൃദയത്തിൽ
മധുര നാരങ്ങയെന്ന് ഹിറ്റ്‌ലർ..................
അതിന്
ചോരയുടെ ചവർപ്പെന്നു ഞാൻ...........
പിന്നൊരിക്കൽ
ഞാൻ ഗാന്ധിയുടെ ചിരി കണ്ടു
തനിക്കൊരു പ്രണയിനിയുണ്ടെന്നു ഗാന്ധി........
അത് അഹിംസയെന്ന് ഞാൻ
തന്റെ ഹൃദയത്തിൽ റോസാപ്പൂക്കളെന്ന്
ഗാന്ധി.......................
അതിൽ മുള്ളുണ്ടാകാമെന്നു ഞാൻ !
ഞാനൊരിക്കൽ ചേഗുവേരയെ കണ്ടു
ശാന്തഗംഭീരം !
ഞാൻ ചിരിക്കാറില്ലെന്ന് ചേ !
നിന്റെ ചിരി തീക്കനലുപോലെന്ന് ഞാൻ!
എങ്കിലത് ചുണ്ടിലേക്കുകൊളുത്തൂ, എന്നു ചേ.
അതെന്റെ
പന്തത്തിലേക്കു കൊളുത്താമെന്നു ഞാൻ.....................
കുരിശിലേക്കുയർത്തുമ്പോൾ
ക്രിസ്‌തു ചിരിക്കുകയായിരുന്നു.
എന്റെ ആദ്യത്തെ ചിരിപോലെ !
പിന്നീടെപ്പോഴൊ
എന്റെ ചുണ്ടിൽ നിന്നത് മാഞ്ഞുപോയി
മുലപ്പാൽ മണത്തോടൊപ്പം........
എന്റെ ബാല്യവും കൊണ്ട്...............
തിരിച്ചു നേടാനാകത്തിടത്തേക്ക്!
ആദ്യത്തെ ചിരി തിരിച്ചുനേടാൻ
നന്മയ്ക്കായ് കുരിശുമെടുത്ത്
കുന്നു കേറേണ്ടി വരുമെന്ന് ക്രിസ്തു,
ലാത്തിക്കും തോക്കിനുമിടയിൽ
സത്യത്തിനായ്
സഹനം ചെയ്യേണ്ടിവരുമെന്ന് ഗാന്ധി,
വെടിയുണ്ടകൾക്കിടയിൽ
വിപ്ലവത്തിനായ്
പടവാളേന്തേണ്ടിവരുമെന്ന് ചേ......
നേടണമെനിക്കെന്റെ
ആദ്യത്തെ ചിരി........................
അതിനായെനിക്കാദ്യം
എന്നെ കണ്ടെത്തേണ്ടതുണ്ടെന്നു ഞാൻ...............
ഞാനിവിടേക്ക് വന്നത്!
പിന്നീടെപ്പഴോ ഞാൻ ചിരിച്ചു
ചിരിക്കുന്ന എന്റെ-
പുറത്ത് പതുക്കെ തട്ടിക്കൊണ്ട്
അമ്മ, എന്റെ ചിരിയുടെ
രസതന്ത്രത്തിലേക്കു കടന്നു.
അച്ഛന്റെ ചിരിയെന്ന് അമ്മ!
അപ്പൂപ്പന്റേതെന്ന് അമ്മൂമ്മ !
ചിരിച്ചതെന്തിനെന്നറിയാതെ ഞാൻ!
പിന്നൊരിക്കൽ..................................
മോഷണക്കുറ്റത്തിന്,
ബെഞ്ചിൽ കയറ്റിനിർത്തപ്പെട്ട എന്നോട്
നിനക്കൊരു കള്ളച്ചിരിയുണ്ടെന്ന് സാർ !
ചിരിയുടെ ലക്ഷണം വച്ചെനിക്ക്
രണ്ടടി ശിക്ഷ വിധിച്ചു.
ഞാനൊരിക്കൽ ചിരിക്കുന്ന ഹിറ്റ്‌ലറെ കണ്ടു
അത് കൊലച്ചിരിയായിരുന്നെന്ന്
അടിക്കുറിപ്പുണ്ടായിരുന്നു
പക്ഷെ, ആ ചിരിയിൽ
എന്റെ ചിരി കണ്ടെത്തിയ ഞാൻ
ഞെട്ടലോടെ താളുകൾ മറച്ചു.
തന്റെ ഹൃദയത്തിൽ
മധുര നാരങ്ങയെന്ന് ഹിറ്റ്‌ലർ..................
അതിന്
ചോരയുടെ ചവർപ്പെന്നു ഞാൻ...........
പിന്നൊരിക്കൽ
ഞാൻ ഗാന്ധിയുടെ ചിരി കണ്ടു
തനിക്കൊരു പ്രണയിനിയുണ്ടെന്നു ഗാന്ധി........
അത് അഹിംസയെന്ന് ഞാൻ
തന്റെ ഹൃദയത്തിൽ റോസാപ്പൂക്കളെന്ന്
ഗാന്ധി.......................
അതിൽ മുള്ളുണ്ടാകാമെന്നു ഞാൻ !
ഞാനൊരിക്കൽ ചേഗുവേരയെ കണ്ടു
ശാന്തഗംഭീരം !
ഞാൻ ചിരിക്കാറില്ലെന്ന് ചേ !
നിന്റെ ചിരി തീക്കനലുപോലെന്ന് ഞാൻ!
എങ്കിലത് ചുണ്ടിലേക്കുകൊളുത്തൂ, എന്നു ചേ.
അതെന്റെ
പന്തത്തിലേക്കു കൊളുത്താമെന്നു ഞാൻ.....................
കുരിശിലേക്കുയർത്തുമ്പോൾ
ക്രിസ്‌തു ചിരിക്കുകയായിരുന്നു.
എന്റെ ആദ്യത്തെ ചിരിപോലെ !
പിന്നീടെപ്പോഴൊ
എന്റെ ചുണ്ടിൽ നിന്നത് മാഞ്ഞുപോയി
മുലപ്പാൽ മണത്തോടൊപ്പം........
എന്റെ ബാല്യവും കൊണ്ട്...............
തിരിച്ചു നേടാനാകത്തിടത്തേക്ക്!
ആദ്യത്തെ ചിരി തിരിച്ചുനേടാൻ
നന്മയ്ക്കായ് കുരിശുമെടുത്ത്
കുന്നു കേറേണ്ടി വരുമെന്ന് ക്രിസ്തു,
ലാത്തിക്കും തോക്കിനുമിടയിൽ
സത്യത്തിനായ്
സഹനം ചെയ്യേണ്ടിവരുമെന്ന് ഗാന്ധി,
വെടിയുണ്ടകൾക്കിടയിൽ
വിപ്ലവത്തിനായ്
പടവാളേന്തേണ്ടിവരുമെന്ന് ചേ......
നേടണമെനിക്കെന്റെ
ആദ്യത്തെ ചിരി........................
അതിനായെനിക്കാദ്യം
എന്നെ കണ്ടെത്തേണ്ടതുണ്ടെന്നു ഞാൻ...............
ആദ്യത്തെ ചിരി തിരിച്ചുനേടാൻ
ReplyDeleteനന്മയ്ക്കായ് കുരിശുമെടുത്ത്
കുന്നു കേറേണ്ടി വരുമെന്ന് ക്രിസ്തു,
ലാത്തിക്കും തോക്കിനുമിടയിൽ
സത്യത്തിനായ്
സഹനം ചെയ്യേണ്ടിവരുമെന്ന് ഗാന്ധി,
വെടിയുണ്ടകൾക്കിടയിൽ
വിപ്ലവത്തിനായ്
പടവാളേന്തേണ്ടിവരുമെന്ന് ചേ......
നേടണമെനിക്കെന്റെ
ആദ്യത്തെ ചിരി........................
അതിനായെനിക്കാദ്യം
എന്നെ കണ്ടെത്തേണ്ടതുണ്ടെന്നു ഞാൻ...............
ചെ, ക്രൈസ്റ്റ്, ഗാന്ധി, ഹിറ്റ്ലെര്‍, പിന്നെ നീയും...5ഉം 5 വഴിയല്ലേ കുട്ടാ...നീ പാവം എന്ന് മനസിലായി...
ReplyDelete