1
ഇനിയെന്നാണ് നീ
ആ കൽമതിലിന്മേൽ
എന്റെ പേര് കോറിയിടുന്നത്?
2
നീ കവിതപോലെയായിരുന്നു.......
മനസിൽ വച്ചപ്പൊൾ
ഹൃദയം വെന്തു
കടലാസിലേക്കു പകർത്തവെ
കൈ പൊള്ളി.
3
ഹൃദയപൂർവം,
ഇതാ നിനക്കൊരു സമ്മാനപ്പൊതി...........
ഒരു ടെലിസ്കോപ്പ്,
വിദൂരതയിൽ ജ്വലിക്കുന്ന
എന്റെ ഹൃദയം കാണാൻ.......
ഒരു ടിൻ കറുത്ത ചായം
നിന്റെ കണ്ണാടിയിൽ തൂവാൻ
പകരം ഒരു കരിങ്കല്ല്,
നിനക്ക് നിന്നെ കാണാൻ............
ഒരു ലോക ഭൂപടം,
ഇവിടം ഇത്ര ചെറുതാണെന്ന്
നീയറിയാൻ....................
കേടായ ക്ലോക്ക്,
ജീവിതത്തിന്റെ വിലയോർമിപ്പിക്കുന്ന
ശവം പോലെ
നിന്നോട് സമയത്തിന്റെ
വില പറയാൻ..............................
ഇനിയെന്നാണ് നീ
ReplyDeleteആ കൽമതിലിന്മേൽ
എന്റെ പേര് കോറിയിടുന്നത്?
ഇതു ഇഷ്ടമായി കേട്ടോ...
ReplyDeleteപക്ഷെ നമ്മള്‍ കരുതുന്നതെയല്ല പലതും, പലരും, പലപ്പോഴും...
:)
ReplyDelete