Saturday, January 24, 2009

പല്ലികൾ

ഇരതേടിവന്ന പൂച്ചയ്കുമുന്നിൽ
വാല്‌ മുറിച്ചിട്ട്‌
രക്ഷപ്പെട്ട പല്ലി,
മനസിൽ കുറിക്കപ്പെട്ട
വലിയ പാഠമായിരുന്നു.........എന്നും.
പിന്നീടെത്രയോ തവണ
അവയവങ്ങളും ഇന്ദ്രിയങ്ങളും പണയംവച്ച്‌
രക്ഷപ്പെട്ടിട്ടുണ്ട്‌ ഞാനും.
കൈകൾ,
പല തവണ കടം പറഞ്ഞ
ഹോട്ടലിന്റെ അടുക്കളപ്പുറത്ത്‌,
കണ്ണുകൾ,
കടം തന്ന മാർവാടിയുട
കൊപ്രാക്കളത്തിലെ വെയിലിൽ
കാലുകൾ,
അവളുടെ വീട്ടിലെ
ഓടുന്ന പട്ടിയുടെ മുമ്പിൽ.
ഹൃദയം,
ആശുപത്രിയുടെ കാഷ്‌ കൗണ്ടറിൽ...................
......................................................................
പണയ ഉരുപ്പടികൾ ചേർത്ത്‌
എങ്ങനെ ഞാനാകുമെന്നറിയാതെ
ഞാനെന്നും................................................
ഒടുവിൽ,
കൈകൾ കഴയ്കുമ്പോൾ,
കാഴ്ച മങ്ങി വെയിലിൽ
ഓടിത്തളർന്നുവീഴുമ്പോൾ,
ക്യാഷ്‌ കൗണ്ടറിൽ കാത്തുനിന്ന്
ഹൃദയം പിണങ്ങുമ്പോൾ
കാതടപ്പിക്കുന്ന സൈറണും,മുകളിൽ
മിന്നുന്ന നീലവെളിച്ചവുമായ്‌ വന്ന വണ്ടി
ഉരുപ്പടികൾ ചേർത്ത്‌, എന്നെ
മോർച്ചറിയിലെ തണുപ്പിൽ
മരണത്തിന്റെ മുഖമുള്ള
ശവങ്ങളുടെ കൂടെ കിടത്തും
ഇതൊരു പുരുഷായുസ്സ്‌ കാത്തിരുന്ന
പുതുജന്മമാണെന്നറിയാതെ.............

5 comments:

  1. ഇരതേടിവന്ന പൂച്ചയ്കുമുന്നിൽ
    വാല്‌ മുറിച്ചിട്ട്‌
    രക്ഷപ്പെട്ട പല്ലി,
    മനസിൽ കുറിക്കപ്പെട്ട
    വലിയ പാഠമായിരുന്നു.........എന്നും.
    പിന്നീടെത്രയോ തവണ
    അവയവങ്ങളും ഇന്ദ്രിയങ്ങളും പണയംവച്ച്‌
    രക്ഷപ്പെട്ടിട്ടുണ്ട്‌ ഞാനും.

    ReplyDelete
  2. ഇന്ദ്രിയങ്ങള്‍ പണയം വെയ്ക്കേണ്ടി വരുന്ന
    യുവതയുടെ നിസ്സഹായത!!!!

    ReplyDelete
  3. പലതും ഓര്‍ത്തു പോയി. നന്നായിട്ടുണ്ട്.

    ReplyDelete
  4. മാരകം...

    യുവതയുടെ നിസ്സഹായത അല്ല, ഭീരുത്വം

    ടീച്ചര്‍മാരുടെ മുന്നില്‍ ഇണ്ടേര്‍ണത്സിനായ് ഞാന്‍ പണയം വയ്ക്കുന്നതെന്താ...ആ...അതിനൊരു പേര്‍ പറഞ്ഞ് താഡോ...കവിയെ

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ