Sunday, December 7, 2008

പോളിനോമിയൽ



ഞാനൊരു ചരമാണ്‌ , എക്സ്‌!
ഇനി നിങ്ങൾക്കാരോപിക്കാം
കളവുകളും കുറ്റങ്ങളും.
തെറ്റാതെ നിർദ്ധാരണം ചെയ്യുക
എന്റെ പോളിനൊമിയലിനെ
ശിഷ്ടം വന്ന സത്യങ്ങളെ
എന്നോടൊപ്പം
എന്റെ ശവപ്പെട്ടിക്കടുത്ത്‌
കുഴിച്ചിടുക!
എന്നെങ്കിലും എന്റെ തായ്‌വേരുകൾ
വീണ്ടുമീ മണ്ണിലുറയ്കുമ്പോൾ
അന്നെന്റെ സത്യങ്ങൾവീണ്ടും പൂക്കളാകും

ഞാനൊരു വിപ്ലവകാരിയത്രേ............
പണ്ട്‌കത്തുന്ന കവിത പാടി
ഇരുമ്പിൽ ചോര കലർത്തിയവൻ
വിശപ്പു വിളയുന്ന വയലിന്റെ
പത്തായപ്പുരയ്കു തീ വച്ചവൻ
എവിടെയെന്റെ പൊന്നരിവാള്‌,
ദിശകാട്ടി നിന്നൊരാചുവന്ന താരകം ?
ഉണ്ടെന്റെ കടയറ്റ തായ്‌വേരുകൾ
ഈ ചെമ്മണ്ണിലെവിടെയോ...........
ജീർണ്ണിച്ച്‌..............................................


ഞാനൊരു ചിത്രകാരനത്രേ.........................
പണ്ട്‌
നിറക്കൂട്ടിലളവുകൾ ചാലിച്ചുവച്ചവൻ
ചോരയും കണ്ണീരും കൂട്ടി
വിശക്കുന്ന വയറിന്റെ ചിത്രം വരച്ചവൻ
എവിടെയെന്റെ ചായക്കൂട്ടുകൾ, ബ്രഷ്‌,
എന്റെ കവിതയുടെ കഷ്ണങ്ങൾ,
എന്നെ നാട്ടിയകുരിശ്‌,
എന്റെ ചിത്രങ്ങൾ
എന്റെ വേരുകൾ............................

ഞാൻ എക്സ്‌, അജ്ഞാതൻ!
അനന്തമായിരുന്നെന്റെ പോളിനോമിയൽ
എനിക്കുണ്ടായിരുന്നുഒരു പ്രണയിനി.......
എന്റെ സമവാക്യങ്ങൾ കാണാതെ അവൾ,
അവളുടെ ഹൃദയത്തിൽ
നിർദ്ധാരണ സൂത്രങ്ങൾ പ്രയോഗിച്ച്‌പരാജയപ്പെട്ട്‌ ഞാനും..........
എന്റെ വേരുകൾഅവളുടെ ഹൃദയത്തിൽ!
അതായിരുന്നെന്റെ മണ്ണ്‌
ജന്മാന്തരങ്ങളായ്‌
വരൾച്ച മാത്രം തന്ന മണ്ണ്‌......

ഞാനൊരു ചരമാണ്‌, എക്സ്‌
അനന്തമാണ്‌ എന്റെ പോളിനോമിയൽ
സർവ്വ ചരാചരങ്ങളും പദങ്ങൾ
വികാരങ്ങൾ ചിഹ്നങ്ങൾ
പക്ഷെനിര്ർദ്ധാരണമൂല്യം പൂജ്യം
നിങ്ങൾക്കാരോപിക്കാം
ഇനിയും ജനിക്കാത്ത എന്റെ മേൽ
ഇനിയും മരിക്കാത്ത എന്റെ മേൽ
ഈ പ്രപഞ്ചം മുഴുവൻ
നിങ്ങൾക്കു മുറിക്കാനാവില്ല
എന്റെ ഇല്ലാത്ത വേരുകൾ
ഇല്ലാതാക്കാനാവില്ല
ഞാൻ പിറക്കാൻ പോണ മണ്ണ്‌.

12 comments:

  1. തെറ്റാതെ നിർദ്ധാരണം ചെയ്യുക
    എന്റെ പോളിനൊമിയലിനെ
    ശിഷ്ടം വന്ന സത്യങ്ങളെ
    എന്നോടൊപ്പം
    എന്റെ ശവപ്പെട്ടിക്കടുത്ത്‌
    കുഴിച്ചിടുക!
    എന്നെങ്കിലും എന്റെ തായ്‌വേരുകൾ
    വീണ്ടുമീ മണ്ണിലുറയ്കുമ്പോൾ
    അന്നെന്റെ സത്യങ്ങൾ
    വീണ്ടും പൂക്കളാകും

    ReplyDelete
  2. എന്താണിത്ര ക്ഷോഭം...ലോകം നന്നാവില്ല...നല്ല മനുഷ്യര്‍ കുരുതിക്കോഴികളാണ്...ലോകം നന്നായാല്‍ ദൈവവും സമൂഹവും നശിക്കും...അസ്ഥികള്‍ക്ക് മുകളിലാണ് നമ്മുടെ പൂങ്കവനങ്ങള്‍...അതിന്റെ പാപം എന്നും നമ്മെ പിന്തുടരും...തെറ്റ് എല്ലാവരുടേതും, എന്റെയും നിന്റെയും കൂടിയാണല്ലോ...വിഷാദിക്കുക...

    ReplyDelete
  3. ഹിറ്റ്ലറെ പ്രണയിച്ചവളും ഉഗ്രന്‍...ചരിത്രത്തിന്റെ ഭാരം താങ്ങി താങ്ങി കഴുത്തൊടിഞ്ഞോ...

    ReplyDelete
  4. ഉജ്ജയിനിയിലൊക്കെ ഒന്ന് പോയി വരൂ....അവിടെ ഒരു ‘മണ്ടന്‍’ ഇരിപ്പുണ്ട്. അയാള്‍ അനുഗ്രഹിക്കട്ടെ. നന്നായിട്ടുണ്ട്, കവിതകള്‍.

    ReplyDelete
  5. അശോക് കര്‍ത്താ പറഞ്ഞു വന്നതാണ്. :)

    ആശംസകള്‍ !

    ReplyDelete
  6. Ashok karthakku enthu koduthu?.. vitharanam pulli eattedutha mattundaallo? :-)

    ReplyDelete
  7. അനൂപേ, ഇവനൊരു ശിന്ന പയ്യന്‍. പക്ഷെ കവിത എഴുതുമ്പോള്‍ അത് അംഗീകരിക്കണ്ടെ? മീഞ്ചന്തയില്‍ പോയിരുന്ന് വായിവരുന്നത് അച്ചടിക്കുന്നത് മാത്രമാണു കവിത?

    ReplyDelete
  8. oala menja adukkalayile parippukari sarikkum aaswadichu.
    njaan oru yaathrayilaanu.
    nattil thirichethiyaaludan kooduthal comments ayakkam.
    no provision to down load malayalam fonts to this particular computer.
    wish u all the best

    ReplyDelete
  9. പൂജ്യം സായൂജ്യം,
    വെറുതെ വിഷാദിക്കുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല അതുകോണ്ടു പ്രതികരിക്കുന്നു

    പ്രിയപ്പെട്ട അശോക്‌ കർത്ത.....

    നന്ദി.............കാലുറയ്കാത്ത ഈ കൊച്ചു പയ്യന്‌ പിടിച്ചു നടക്കാൻ ഒരു കൈത്താങ്ങു തന്നതിന്‌

    അനൂപ്‌ അമ്പലപ്പുഴ,ജെ.പി.........
    കണ്ടുമുട്ടിയതിൽ അതിയായി സന്തോഷിക്കുന്നു.........

    ReplyDelete
  10. njaan marikkaan pokuvaa...

    nee lokam nannaakkoo...

    enikk pinakkamaa ellavarodum...

    enikk pokanam...

    vayya...

    njaanoru kalla id alle...

    ReplyDelete
  11. സർവ്വ ചരാചരങ്ങളും പദങ്ങൾ
    വികാരങ്ങൾ ചിഹ്നങ്ങൾ
    പക്ഷെനിര്ർദ്ധാരണമൂല്യം പൂജ്യം

    brilliant!!!!!

    ReplyDelete
  12. സർവ്വ ചരാചരങ്ങളും പദങ്ങൾ
    വികാരങ്ങൾ ചിഹ്നങ്ങൾ
    പക്ഷെനിര്ർദ്ധാരണമൂല്യം പൂജ്യം

    brilliant!!!!!!:)

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ