Sunday, November 2, 2008

ഹിറ്റ്‌ലറെ പ്രണയിച്ചവൾ


പണ്ടൊരുത്തിയുണ്ടായിരുന്നു
ചരിത്രത്തിൽ നിറഞ്ഞുതുളുമ്പി,
ജരാനരകളില്ലാതെ അവളിന്നുമുണ്ട്‌
ഹിറ്റ്‌ലറെ പ്രണയിച്ചവൾ!
ചോരപുരണ്ട കൈകൾ കൊണ്ട്‌
അവളെ തലോടുവാനയാൾ കൊതിച്ചു.
രക്‌തക്കറയുള്ള ചുണ്ടുകൾ കൊണ്ട്‌
വാത്സല്യത്തോടെ ചുംബിച്ചു,.
ഓരോ വേദനയിൽ നിന്നും
അവൾ പിറന്നു വീണു
പട്ടിണിയിലും അടിച്ചമർത്തലുകളിലും
മുലപ്പാൽ കുടിച്ചു.
തീ തുപ്പുന്ന തോക്കിൻ കുഴലിലും
പ്രാണനിടറുന്ന രോദനങ്ങളിലും
അവളിന്ന് ജന്മദിനമാഘോഷിക്കുന്നു.
* * *
ഇരുണ്ട ചരിത്രത്തിന്റെ അറ്റത്തിരുന്ന്

ഹിറ്റ്‌ലർ ഹൃദയത്തിന്‌ ചുറ്റും വളർന്ന
പൂപ്പൽ വരണ്ടിമാറ്റി !
ഉള്ളിൽഒരു തുടുത്ത ഓറഞ്ചായിരുന്നു!
അതിന്റെ മാധുര്യം നുകരാൻ പോന്ന
നാക്കും പല്ലും രസമുകുളങ്ങളും
ചരിത്രത്തിനില്ലാതെ പോയി!
* * *
മറ്റൊരുത്തിയുണ്ടായിരുന്നു............
ഗാന്ധിയെ പ്രണയിച്ചവൾ
ആരാധനയായിരുന്നു
ഗാന്ധിക്കവളോട്‌...............
പക്ഷെ അവൾ
ഗാന്ധിയുടെ ചിതയിൽ ചാടി
സതിയനുഷ്ടിച്ചുകളഞ്ഞു !!!
* * *
തെളിഞ്ഞ ചരിത്രത്തിന്റെ അറ്റത്തിരുന്ന്
ഗാന്ധി, ഹൃദയത്തിന്റെ
ഓറഞ്ചുതോട്‌ പൊളിച്ചുകളഞ്ഞു.
ഒരു കല്ലായിരുന്നതിനുള്ളിൽ
വെടിയുണ്ട വലിപ്പത്തിൽ ഒരു തുളയും!!
അതുചവച്ചിറക്കാൻ പോന്ന

പല്ലും നാക്കുംനമുക്കില്ലാതെപോയി..........................
* * *
വേറൊരുത്തിയുണ്ടായിരുന്നു...........
ചേഗുവേരയെ പ്രണയിച്ചവൾ!
അന്നവൾ
അവന്റെ കൈയ്യറ്റത്തെതീപ്പന്തമായിരുന്നു.
കത്തിയെരിഞ്ഞുകൊണ്ട്‌അവനെ പ്രണയിച്ചു.
* * *
കത്തുന്ന ചരിത്രത്തിന്റെ അറ്റത്തുവച്ച്‌
ചേഗുവെരയുടെ ഹൃദയംവലിച്ചുകീറപ്പെട്ടു.
അതിനുള്ളിൽ
ഒരു കരിക്കട്ടയായിരുന്നെന്നവർ പറഞ്ഞു
എന്നാൽ ചുറ്റിലും
കത്തി ജ്വലിച്ചതിന്റെലക്ഷണങ്ങളുണ്ടായിരുന്നു
* * *
ഈ കെട്ട കാലത്തും ഞാൻ
ഗാന്ധിയെ സ്നേഹിച്ചു
ചേഗുവെരയെ
ഒരു തീപന്തമായ്‌ കൈയിൽ കരുതി
ചീഞ്ഞുനാറിയ ചരിത്രത്തിന്റെ
ആ വലിയ ചുടലപ്പറമ്പിൽ
വച്ച്‌ഞാനെന്റെ ഹൃദയത്തിന്റെ
പുറന്തോട്‌ പൊളിച്ചുകളഞ്ഞു.
അതിനുള്ളിൽ ചുവന്ന ഒരു ചെറിപ്പഴം!!
കുത്തുന്ന ചവർപ്പു പോകാൻ
ഞാനത്‌ തേനിലിട്ടുവച്ചിട്ടുണ്ട്‌

4 comments:

 1. സ്വന്തം ആദർശത്തെ പ്രണയിച്ചവർ മാത്രമേ
  ചരിത്രത്തിൽ അമരത്വം വരിച്ചിട്ടുള്ളൂ.................

  ReplyDelete
 2. നല്ല അമ്പുകള്‍....
  തുടരുക....
  കമന്റുകളുടെ എണ്ണം കാര്യമാക്കേണ്ടതില്ല.....
  നിശബ്ദമായി ഒരു പാടുപേര്‍ താങ്കളെ വായിച്ചു പോകാറുണ്ടാകും....

  ReplyDelete
 3. നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

  ReplyDelete
 4. ഹിറ്റ്‌ലർ ഹൃദയത്തിന്‌ ചുറ്റും വളർന്ന
  പൂപ്പൽ വരണ്ടിമാറ്റി !
  ഉള്ളിൽഒരു തുടുത്ത ഓറഞ്ചായിരുന്നു!
  അതിന്റെ മാധുര്യം നുകരാൻ പോന്ന
  നാക്കും പല്ലും രസമുകുളങ്ങളും
  ചരിത്രത്തിനില്ലാതെ പോയി!

  mmmmmmm.....:)
  enikishtaayi...

  ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ