Friday, October 24, 2008

aadhunikam

ആധുനികം

അന്നു ഞാൻ ചുവന്ന ഷർട്ടാണിട്ടിരുന്നത്‌
അന്നെനിക്ക്‌ സമരപ്പന്തലിനടുത്തു നിന്നും
പോലീസിന്റെ ലാത്തിയടി കിട്ടി.
പിന്നീടൊരിക്കൽ
ഞാൻ കാവിമുണ്ടുടുത്ത്‌ നടക്കവേ
എന്നെ കുറേപേർ ഓടിച്ചിട്ട്‌ വെട്ടി
പച്ച.....മഞ്ഞ....നീല...............
പലതും പരീക്ഷിച്ചു.........രക്ഷയില്ല........
ഒടുവിൽ
ഞാൻ സമാധാനത്തിന്റെ വെള്ളയുടുപ്പണിഞ്ഞു
അന്നവർ പള്ളിമേടയ്‌കടുത്തു വച്ചെന്നെ
കല്ലെറിഞ്ഞു
ഒടുവിൽ ഞാൻ സുതാര്യമാ രുടുപ്പു തയ്പിച്ചൂ
നേർത്ത ജല പാളിപോലെ
ആകാശം പോലെ ..............................
ഇപ്പൊ പിറന്ന കുഞ്ഞിന്റെ മനസുപോലെ.........
തെരുവിലൂടെ നടക്കവെ ഞാൻ പ്രതീക്ഷിച്ചു
ഒരു അറാംപെറപ്പു ചെക്കനെങ്കിലും വിളിച്ചു പറയും;
"ഇയാളു തുണിയുടുത്തിട്ടില്ലേ..............."
അതുണ്ടായില്ല................പക്ഷെ
തെരുവോരത്തു വച്ചെന്നെ ഫാഷൻ ചാനലുകാർ റാഞ്ചി
ഞാനിപ്പൊൾ സ്റ്റുഡിയൊയിലാണ്‌...............
ശേഷം സ്ക്രീനിൽ...................

10 comments:

  1. ഒടുവിൽ ഞാൻ സുതാര്യമായ ഒരുടുപ്പു തയ്പിച്ചൂ
    നേർത്ത ജല പാളിപോലെ
    ആകാശം പോലെ ..............................
    ഇപ്പൊ പിറന്ന കുഞ്ഞിന്റെ മനസുപോലെ.........

    ReplyDelete
  2. ഇഷ്ടമായി,
    ശൈലിയും അവതരണവും ആശയവും...
    എല്ലാം വ്യത്യസ്ഥമാവുന്നു....
    ഹൃദയം നിറഞ്ഞ ആശംസകള്‍......

    ReplyDelete
  3. വളരെ ഇഷ്ടപെട്ടു., കൊള്ളാം.........
    ഭാവുകങ്ങള്‍.

    ReplyDelete
  4. Kuttikalarum Ippol jeevichirikkunnilla Suhruthe... Rajavu Nagnananennu vilichu parayan..!!! Best wishes.

    ReplyDelete
  5. പുതിയ പോസ്റ്റുകളൊക്കെ വായിച്ചു...വളരെ നല്ല എഴുത്ത്...

    എങ്കിലും ഈ പോസ്റ്റിനൊരു കമന്റിടാതെ പോയാല്‍ അത് തെറ്റാകും...

    നല്ല ചിന്ത, പ്രത്യേകിച്ചും അവസാനവരികള്‍!!!

    നിറങ്ങളെ പോലും വിഭാഗീകരിക്കുന്ന മഹാത്മാക്കളുടെ നാട്...

    കേഴുക പ്രിയനാടേ...

    PS: വര്‍ഗീയവാദിയുടെ അഭിനന്ദനമാണ്, സ്വീകരീക്കുമോ? :)

    ReplyDelete
  6. nalla thamaashayaayi thonni...

    enkilum ethra sathyaaa....

    manushyanu enganeem jeevikkan vayyathaayirikkunu lle?????:D

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ